വീടിന്റെ സ്ലാബ് തകർന്നു വീണ് 2 തൊഴിലാളികൾ മരിച്ചു
01:10 PM Feb 14, 2024 IST
|
ലേഖകന്‍
Advertisement
കോഴിക്കോട്: നാദാപുരം വളയത്ത് നിർമാണത്തിലിരുന്ന വീടിന്റെ സൺ ഷെയ്ഡ് തകർന്നുണ്ടായ അപകടത്തിൽ രണ്ട് മരണം. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളാണ് മരിച്ചത്. വിഷ്ണു, നവജിത് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. വീടിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. നാദാപുരം വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് സംഭവം. വീടുനിർമാണത്തിനിടെ സൺഷെയ്ഡിന്റെ ഭാഗമാണ് തകർന്നുവീണത്. തൊഴിലാളികൾ അവശിഷ്ടങ്ങൾക്കി ഇടയിൽ അകപ്പെട്ട് പോവുകയായിരുന്നു. ഇവർ പ്രദേശവാസികളാണ്.
Advertisement
Next Article