Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമല തീര്‍ത്ഥാടകന് 20 കോടിയുടെ ക്രിസ്തുമസ് ബമ്പര്‍

04:54 PM Feb 02, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: 2023-24 വര്‍ഷത്തെ ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്. ശബരിമല തീര്‍ത്ഥാടനായി വന്നപ്പോള്‍ തിരുവനന്തപുരത്ത് നിന്നാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. തന്റെ വിവരങ്ങള്‍ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടര്‍ക്ക് കത്ത് നല്‍കി. അയ്യപ്പന്റെ സമ്മാനമായി കാണുന്നുവെന്നാണ് ഭാഗ്യശാലി പ്രതികരിച്ചത്. തഇ 224091 എന്ന നമ്പറിനാണ് ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ ലക്ഷ്മി ഏജന്‍സിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയത്

Advertisement

Advertisement
Next Article