For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പുത്തൻ പ്രതീക്ഷകളോടെ 2025 ; ആഘോഷത്തിമിർപ്പിൽ ലോകം

10:44 AM Jan 01, 2025 IST | Online Desk
പുത്തൻ പ്രതീക്ഷകളോടെ 2025   ആഘോഷത്തിമിർപ്പിൽ ലോകം
Advertisement

പുത്തൻ പുതുപ്പുലരി കണികണ്ടുണരുകയാണ് ലോകം. പ്രതീക്ഷകളോടെ ആഘോഷപൂർവ്വം 2025 നെ ലോകം സ്വാഗതം ചെയ്തു. പുതുവത്സരദിനം കേവലം ഒരു തീയതിയല്ല. പുതിയ പ്രതീക്ഷകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണ്. ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും പുതുവർഷത്തിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിവസത്തിന്റെ മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നല്‍കട്ടെയെന്നാണ് മുഖ്യമന്ത്രി ആശംസിച്ചു.

Advertisement

2024-ന് തിരശ്ശീല വീഴുകയാണ്, 2025-ലേക്ക് കടക്കുകയാണ്. സുഖദുഃഖ സമ്മിശ്രമായിരുന്നു കഴിഞ്ഞ വർഷം. എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. 2025 പ്രതീക്ഷകള്‍ നിറയുന്ന ഒരു വര്‍ഷമാണ്. ഈ വര്‍ഷത്തില്‍ ഒരുപാട് നന്മകള്‍ ചെയ്യാന്‍, ചുറ്റിലുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍, ഒരുപാട് നന്മചെയ്യാന്‍ സാധിക്കുന്ന ഒരു വര്‍ഷമായിരിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആശംസിച്ചു.

കൂടാതെ രാഷ്ട്രീയ - സാമൂഹിക- സിനിമ രംഗത്തെ പ്രമുഖർ ന്യൂയർ ആശംസകൾ നേർന്നു. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30-ന് പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് കിരിബാത്തി ഐലന്റിലായിരുന്നു ലോകത്ത് ആദ്യം പുതുവർഷം പിറന്നത്. അവസാനം പുതുവര്‍ഷമെത്തുക അമേരിക്കയുടെ ബേക്കര്‍ ദ്വീപിലും ഹൗലാന്‍ഡ് ദ്വീപിലും ആയിരിക്കും, എന്നാല്‍ ഇവിടങ്ങളിൽ മനുഷ്യവാസമില്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക. അങ്ങനെ ലോകം പുതുവർഷത്തെ വരവേൽക്കുകയാണ്.

Tags :
Author Image

Online Desk

View all posts

Advertisement

.