For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മൂന്ന് കോടി വിലമതിക്കുന്ന 24 കാരറ്റിന്റെ യഥാര്‍ത്ഥ സ്വര്‍ണ കേക്ക് : പിറന്നാൾ സമ്മാനവുമായി യോയോ ഹണി സിങ്

10:51 AM Feb 26, 2024 IST | ലേഖകന്‍
മൂന്ന് കോടി വിലമതിക്കുന്ന 24 കാരറ്റിന്റെ യഥാര്‍ത്ഥ സ്വര്‍ണ കേക്ക്   പിറന്നാൾ സമ്മാനവുമായി യോയോ ഹണി സിങ്
Advertisement
Advertisement

ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയ്ക്കാണ് മൂന്ന് കോടി വിലമതിക്കുന്ന കേക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചത്. പ്രശസ്‌ക്ത ബോളിവുഡ് സംഗീതജ്ഞന്‍ യോയോ ഹണി സിംഗിന്റേതായിരുന്നു സമ്മാനം. നടിയുടെ 30ാം പിറന്നാളിന് 24 കാരറ്റിന്റെ അസല്‍ സ്വര്‍ണം കൊണ്ടുള്ള കേക്കാണ് ഹണി സിംഗ് സമ്മാനിച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ .
ഇരുവരുടെയും പുതിയ സംഗീത ആല്‍ബമായ 'ലവ് ഡോസ് 2'വിന്റെ ചിത്രീകരണ സെറ്റിൽ വെച്ചായിരുന്നു ഏവരെയും നെറ്റിച്ചുകൊണ്ടുള്ള സമ്മാനം. ലോകത്തെ ഏറ്റവും വിലയേറിയ കേക്കാണിതെന്നാണ് അവകാശപ്പെടുന്നത്. 24 കാരറ്റിന്റെ യഥാര്‍ത്ഥ സ്വര്‍ണ കേക്ക് എന്നാണ് ഉര്‍വശി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
''അവളെപ്പോലെയുള്ള ആഗോള സൂപ്പര്‍സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്‍. അതുകൊണ്ടാണ് മൂന്നു കോടി രൂപയുടെ പ്രത്യേക കേക്ക് സമ്മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചത് എന്നാണ് ഹണി സിങ് കുറിച്ചത്. ചിത്രങ്ങൾക്കൊപ്പം ഹണി സിങ്ങിന് എല്ലാവിധ നന്ദിയും നടി രേഖപ്പെടുത്തി . താങ്കളോടുള്ള വൈകാരികതയുടെ ആഴം പകര്‍ത്താനാകാതെ വാക്കുകള്‍ ഇടറുകയാണെന്നും ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.