For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എ ആര്‍ റഹ്മാന് പിന്നാലെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ച് ട്രൂപ്പിലെ ബാസിസ്റ്റായ മോഹിനി ഡേ

04:24 PM Nov 20, 2024 IST | Online Desk
എ ആര്‍ റഹ്മാന് പിന്നാലെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ച് ട്രൂപ്പിലെ ബാസിസ്റ്റായ മോഹിനി ഡേ
Advertisement

29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും പങ്കാളി സൈറ ബാനുവും രംഗത്തെത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റായ മോഹിനി ഡേ അവരുടെ പങ്കാളിയുമായി വേര്‍പിരിഞ്ഞു. മോഹിനിയും ഭര്‍ത്താവും മ്യൂസിക് കമ്പോസറുമായ മാര്‍ക്ക് ഹാര്‍ട്‌സച്ചും വേര്‍പിരിയുന്നതായി ഇന്‍സ്റ്റഗ്രാമിലാണ് കുറിച്ചത്.

Advertisement

ഹൃദയത്തിന് വളരെ ഭാരമേറിയ വാര്‍ത്തയാണ് പുറത്തുവിടുന്നതെന്നും കുടുംബത്തിനും കൂട്ടുകാര്‍ക്കുമെല്ലാം നന്ദിയെന്നും ഇരുവരും ചേര്‍ന്നൊരുക്കിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അറിയിച്ചു. തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും നല്ല സുഹൃത്തുകളായി തുടരുമെന്നും ഇരുവരും അറിയിച്ചു. ഒരുമിച്ച് സംഗീതം ചെയ്യുന്നത് നിര്‍ത്തില്ലെന്നും വ്യക്തമാക്കി. തങ്ങളുടെ സ്വകാര്യത ആരാധകര്‍ മാനിക്കണമെന്നും മോഹിനി ആവശ്യപ്പെട്ടു.

എ.ആര്‍. റഹ്മാന്റെ ട്രൂപ്പില്‍ ബാസിസ്റ്റായിരുന്ന മോഹിനി ലോകമെമ്പാടും നാല്‍പതോളം റഹ്മാന്‍ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. 2023ലാണ് മോഹിനി ആദ്യമായി സ്വന്തം ആല്‍ബം പുറത്തുവിട്ടത്.

ചൊവ്വാഴ്ചയാണ് റഹ്മാനും പങ്കാളി സൈറ ബാനുവും വേര്‍പിരിഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. 'ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയി' എന്നായിരുന്നു പങ്കുവെച്ച വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞത്.

1995-ലാണ് എ.ആര്‍. റഹ്മാനും സൈറയും വിവാഹിതരാവുന്നത്. നീണ്ട 29 വര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഖദീജ റഹ്മാന്‍, റഹീമ റഹ്മാന്‍, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍.

Tags :
Author Image

Online Desk

View all posts

Advertisement

.