ഒരു ചെറുനാരങ്ങക്ക് 30,500 രൂപ; സ്വന്തമാക്കിയത് ഈറോഡ് സ്വദേശി
ചെന്നൈ: ഒരു ചെറുനാരങ്ങയ്ക്ക് കൂടിപ്പോയാൽ 5 മുതൽ 8 വരെ വില എന്നാൽ ഇവിടെ ഒരു ചെറുനാരങ്ങയുടെ വില 35,000 രൂപയാണ്. സംഭവത്തിന് പിന്നിൽ ഒരു കാരണം ഉണ്ട്. തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ആണ് ലേലത്തില്‍ ഒരൊറ്റ ചെറുനാരങ്ങ 35,000 രൂപയ്ക്ക് വിറ്റ് പോയത്. ഈറോഡില്‍ നിന്ന് 35 കി.മീറ്റർ ദൂരത്തുള്ള ശിവഗിരിയിലെ പഴപൂസയ്യൻ ക്ഷേത്രത്തിലാണു സംഭവം . വിശ്വാസികള്‍ കാണിക്കയായി നല്‍കിയ വസ്തുക്കളുടെ ലേലത്തിലായിരുന്നു വൻ തുക നല്‍കി ഒരാള്‍ നാരങ്ങ സ്വന്തമാക്കിയത്. ശിവരാത്രി ദിനത്തില്‍ കാണിക്കയും സംഭാവനയുമായി ലഭിച്ച സാധനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ക്ഷേത്രം ഭാരവാഹികള്‍ ലേലത്തില്‍ വച്ചത്. ഇതിലാണ് ഒരൊറ്റ ചെറുനാരങ്ങ വാങ്ങാൻ വിശ്വാസികളുടെ മത്സരം നടന്നത്.
15 പേരാണ് നാരങ്ങ സ്വന്തമാക്കാനായി ലേലത്തില്‍ പങ്കെടുത്തത്. ഒടുവില്‍ 35,000 രൂപ വിലപറഞ്ഞ് ഈറോഡ് സ്വദേശി അതു സ്വന്തമാക്കുകയായിരുന്നു. ക്ഷേത്രത്തിലെ ദേവതയ്ക്കു മുന്നില്‍ പ്രത്യേക പൂജയും പ്രാർഥനയും നടത്തിയ ശേഷമാണു നാരങ്ങ ലേലം വിളിച്ചയാള്‍ക്കു കൈമാറിയത്.