Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

33 വർഷത്തെ പാർലമെൻ്ററി ജീവിതം; മന്‍മോഹന്‍ സിംഗ് ഇന്ന് പടിയിറങ്ങും

11:42 AM Apr 03, 2024 IST | ലേഖകന്‍
Advertisement
Advertisement

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതം ഇന്ന് പര്യവസാനമാകുന്നു. മൻമോഹൻ സിംഗ് ഉൾപ്പെടെ 54 രാജ്യസഭാംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. അദ്ദേഹത്തിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി രാജ്യസഭയിലെത്തും. കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്ന വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും അടക്കം ഇതിലുള്‍പ്പെടും.

പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിൻ്റെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെയും കാലാവധി ഇന്ന് അവസാനിക്കും. ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, മൃഗസംരക്ഷണം- ഫിഷറീസ് മന്ത്രി പുർഷോത്തം രൂപാല, മൈക്രോ ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എൽ മുരുകൻ എന്നീ ഏഴ് കേന്ദ്രമന്ത്രിമാരുടെ രാജ്യസഭയിലെ കാലാവധി ചൊവ്വാഴ്ച കഴിഞ്ഞു. അശ്വിനി വൈഷ്ണവ് ഒഴികെയുള്ള കേന്ദ്രമന്ത്രിമാരെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

Tags :
Politics
Advertisement
Next Article