ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36. അല്‍മോറ ജില്ലയിലെ മർച്ചുലയിൽ തിങ്കളാഴ്ചയാണ് സംഭവം. ഗഢ്‌വാളില്‍നിന്ന് കുമാവോണിലേയ്ക്ക് 45 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 200 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. രാവിലെ 8.25 ഓടെയായിരുന്നു അപകടം. നിരവധി പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും ദുരന്തനിവാരണസേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
പരിക്കേറ്റവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കുമെന്നും രക്ഷാപ്രവർത്തനത്തിന് ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണസേനയും പ്രവര്‍ത്തിച്ചുവരികയാണെന്നും മുഖ്യമന്ത്രി പുഷ്കർസിങ് ധാമി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയുംവീതം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.