4 കോൺഗ്രസ് പ്രവർത്തകർക്കു വെട്ടേറ്റു
05:58 PM Dec 25, 2023 IST | ലേഖകന്‍
Advertisement
പാലക്കാട്: കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകരായ റെനിൽ (40), വിനീഷ് (43), സുഹൃത്തുക്കളായ അമൽ (25), സുജിത്ത് (33) എന്നിവർക്കാർക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
Advertisement
പരിക്കേറ്റ വിനീഷും, റെനിലും കോൺഗ്രസ് മുൻ പഞ്ചയത്തംഗങ്ങളാണ്. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. പരുക്കേറ്റ നാല് പേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും ഇവർ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.