പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ പിക്കപ്പ് വാൻ ഡ്രൈവർ രക്ഷപ്പെടുത്തി
01:14 PM Oct 30, 2024 IST | Online Desk
Advertisement
കാലടി :പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ പാലത്തിലൂടെ കടന്ന് പോയ പിക്കപ്പ് വാനിലെ ഡ്രൈവർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തി.
Advertisement
പിറവം മാമലശേരി സ്വദേശിയായ ജിജോയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.രാവിലെ 11 മണിയോടെയായിരുന്നു പെരുമ്പാവൂർ വല്ലം സ്വദേശിയായ 39 വയസുള്ള യുവതി പുഴയിലേക്ക് ചാടിയത്.
യുവതി പാലത്തിൻ്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടുകയായിരുന്നു. പാലത്തിലൂടെ ഈ സമയത്ത് കടന്ന് പോയ പിക്കപ്പ് വാനിലെ ഡ്രൈവർ ഇത് കാണുകയും ഉടൻ തന്നെ പുഴയിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.യുവതി കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പെൺകുട്ടി അപകടനില തരണം ചെയ്തു.