40 പേർ തുരങ്കത്തിൽ കുടുങ്ങിയിട്ട് 24 മണിക്കൂർ, തൊഴിലാളികൾ സുരക്ഷിതർ
01:01 PM Nov 13, 2023 IST
|
Veekshanam
Advertisement
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണം നടക്കുന്ന തുരങ്കം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനെയും സിൽക്യാരയെയും ബന്ധിപ്പിക്കാനുല്‌ള തുരങ്കമാണ് ഇന്നലെ ഭാഗികമായി ഇടിഞ്ഞത്. അതേ സമയം തൊഴിലാളികൾ സുരക്ഷിതരാണെന്നും അവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ കഴിയുന്നുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.
Advertisement
ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ഉത്തരകാശി ജില്ലയിലെ ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകർന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 40 തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവർക്ക് ഓക്‌സിജൻ പൈപ്പ് വഴി വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
Next Article