'കോൺഗ്രസിന്റെ ഗ്യാരണ്ടി' തെലുങ്കാനയിൽ 500 രൂപയ്ക്ക് എൽപിജി സിലിണ്ടറും സൗജന്യ വൈദ്യുതിയും നാളെ മുതൽ
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ തെലുങ്കാനയിലെ ജനങ്ങൾക്ക് നൽകിയ വാക്കുപാലിച്ച് കോൺഗ്രസ് സർക്കാർ. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറും 200 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതിയും ലഭ്യമാക്കുന്ന ഗൃഹജ്യോതി പദ്ധതിക്ക് നാളെ തെലങ്കാനയില്‍ തുടക്കമാകും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ചേർന്ന് ചെവെല്ലയില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും
ഗൃഹജ്യോതി പദ്ധതി പ്രകാരമാണ് കുടുംബങ്ങള്‍ക്ക് സിലിണ്ടറും സൗജന്യ വൈദ്യുതിയും ലഭ്യമാകുക. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് കോണ്‍ഗ്രസ് സർക്കാർ ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നിറവേറ്റുകയാണെന്ന് ഗതാതഗത മന്ത്രി പൊന്നം പ്രഭാകർ പറഞ്ഞു.തെരഞ്ഞെടുപ്പ് വാഗ്ദാനമായ ടി.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അടുത്തിടെ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു.