ഭരണഘടനയുടെ 75-ാം വാര്‍ഷികം, 75 രൂപയുടെ പ്രത്യേക നാണയം രാഷ്ട്രപതി പുറത്തിറക്കി
ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷമാണ് നടക്കുന്നത്. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചൊവ്വാഴ്ച സംയുക്തസമ്മേളനം നടന്നു. 75 രൂപയുടെ പ്രത്യേക നാണയം രാഷ്ട്രപതി പുറത്തിറക്കി കൂടാതെ സംസ്‌കൃതം, മൈഥിലി എന്നീ ഭാഷകളിൽ തയ്യാറാക്കിയ ഭരണഘടനയും പുറത്തിറക്കി. ' 75 വർഷം മുമ്പ് ഇന്നേ ദിവസം ഈ സെൻട്രൽ ഹാളിൽ, ഭരണഘടനാ നിർമ്മാണം എന്ന ബൃഹത്തായ ജോലി ഭരണഘടനാ നിർമ്മാണ സഭ രൂപകല്പനചെയ്തു. ഇന്ത്യൻ ഭരണഘടന ജീവിക്കുന്നതും പുരോഗമനപരവുമായ ഒരു രേഖയാണ്. നമ്മുടെ ഭരണഘടനയിലൂടെ സാമൂഹ്യനീതിയുടെയും വികസനത്തിൻ്റെയും ലക്ഷ്യങ്ങൾ നേടിയെടുത്തു വെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് രാഷ്ട്രപതി പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ സന്നിഹിതരായിരുന്നു.