Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി : 19 കാരൻ അറസ്റ്റിൽ

11:09 AM Feb 07, 2024 IST | Veekshanam
Advertisement
Advertisement

സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരനായ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. മൊബൈലിൽ അശ്ലീല വീഡിയോ കണ്ട ശേഷം പ്രതി സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു . ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം.

ഫെബ്രുവരി 3 നായിരുന്നു കേസിനു ആസ്പദമാക്കിയുള്ള സംഭവം. അമ്മ ബന്ധുവീട്ടിൽ പോയ സമയം മൊബൈലിൽ പോൺ വീഡിയോ കാണുകയായിരുന്ന പ്രതി സഞ്ജു തൻ്റെ അരികിൽ ഉറങ്ങിക്കിടന്നിരുന്ന 17 വയസുകാരിയായ സഹോദരിയെ പീഡിപ്പിക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോൾ സഹോദരങ്ങൾ വീട്ടിൽ തനിച്ചായിരുന്നു.

പീഡന വിവരം പുറത്തു വരുമെന്ന ഭയത്താലാണ് സഞ്ജു സഹോദരിയെ കഴുത്ത്ഞെരിച്ച് കൊന്നത് . ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു . ഫെബ്രുവരി നാലിന് ഇരയുടെ അമ്മാവൻ രാധേഷ്യാം സഞ്ജുവിനെതിരെ പരാതി നൽകിയതിൽ തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു . ചോദ്യം ചെയ്യലിൽ സഞ്ജു കുറ്റസമ്മദം നടത്തുകയും ചെയ്‌തു.

Advertisement
Next Article