മനു ഭാക്കറിനും ഡി ഗുകേഷിനും ഖേല്‍രത്‌ന; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര്‍ജുന അവാർഡ്
03:49 PM Jan 02, 2025 IST | Online Desk
Advertisement
2024 ഖേല്‍രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മനു ഭാക്കർ, ഡി ഗുകേഷ് എന്നിവരടക്കം 4 പേർക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ്, പാരാ അത്ലറ്റിക്സ് ചാമ്പ്യൻ പ്രവീണ്‍ കുമാര്‍ എന്നിവരാണ് മറ്റ് ഖേല്‍രത്‌ന ജേതാക്കൾ.
മലയാളി നീന്തൽ താരം സജൻ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു. ഡിസംബറിൽ സിംഗപ്പൂരിൽ വച്ച് നടന്ന മത്സരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായി വിജയിച്ച ആളാണ് ഗുകേഷ്. പാരീസ് ഒളിമ്പിക്സിൽ രണ്ട് വെങ്കല മെഡലുകൾ മനു മനു ഭാക്കർ നേടിയിരുന്നു. ജനുവരി 17 ന് രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിക്കും.
Advertisement