Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിമാനത്തിന്റെ ചിറകില്‍ തേനീച്ച കൂട് കൂട്ടി: യാത്രക്കാര്‍ പ്രതിസന്ധിയില്‍

02:40 PM Jul 26, 2024 IST | Online Desk
Advertisement

മുംബൈ: മുംബൈ-ബറേലി ഇന്‍ഡിഗോ വിമാനത്തിന്റെ ചിറകിലെ തേനീച്ചക്കൂട്ടം യാത്രക്കാരെ പ്രതിസന്ധിയിലാക്കി. വെള്ളിയാഴ്ച രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിന്റെ ചിറകിലാണ് തേനീച്ചക്കൂട് കണ്ടെത്തിയത്.

Advertisement

യാത്രക്കാരുടെ ബോര്‍ഡിങ് കഴിഞ്ഞ ശേഷമാണ് വിമാനത്തില്‍ തേനീച്ച കൂടുകൂട്ടിയ വിവരം അറിഞ്ഞത്. വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസിനു പുറത്ത് തേനീച്ചകള്‍ കൂട്ടമായി ഇരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. തേനീച്ചയെ തുരത്താന്‍ അധികൃതര്‍ പെട്ടെന്ന് നടപടി സ്വീകരിച്ചു. അഗ്‌നിശമന സേന പൈപ്പില്‍ ശക്തിയായി വെള്ളം ചീറ്റിച്ച് തേനീച്ചയെ തുരത്തിയതിനു ശേഷമാണ് വിമാനം യാത്ര ആരംഭിച്ചത്.

ബോര്‍ഡിങ് കഴിഞ്ഞ് 80 ശതമാനം ആളുകളും അകത്ത് കയറിയപ്പോഴാണ് വിവരം അറിയുന്നത്. അപ്പോഴേക്കും തേനീച്ചകള്‍ കൂട്ടമായി വിമാനത്തിന്റെ ചിറക് ഭാഗത്ത് തമ്പടിച്ചിരുന്നു. വാതില്‍ അടച്ചിരിക്കുന്നതിനാല്‍ വിമാനത്തിന്റെ അകത്തേക്ക് തേനീച്ചകള്‍ എത്തില്ല.

Advertisement
Next Article