ബിജെപിക്ക് തിരിച്ചടി: ഹരിയാനയിലേയും രാജസ്ഥാനിലേയും എംപിമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്നു
08:07 PM Mar 10, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്ര ഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് വൻ തിരിച്ചടി. ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നുമുള്ള സിറ്റിംഗ് എംപിമാർ പാർട്ടി വിട്ടു.
Advertisement
ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയുമായ ബ്രിജേ ന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാവായ ചൗധരി ബിരേന്ദർ സിംഗിന്റെ മക നാണ് ബ്രിജേന്ദ്ര. ബിരേന്ദറും കോൺഗ്രസിൽ ചേരും. രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി രാഹുൽ കസ്‌്വാനാണ് പാർട്ടി വിട്ട മറ്റൊരു എംപി. ഇദ്ദേഹവും ഉടൻ തന്നെ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.
Next Article