For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'തല്ലിക്കൊന്നിട്ടും തീരാത്ത പക' മരണശേഷം സിദ്ധാർത്ഥനെതിരെ പരാതി കെട്ടിച്ചമച്ചു, നടന്നത് വൻ ഗൂഢാലോചന

ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്എഫ്ഐയും ഇടത് അധ്യാപക സംഘടനയും
 തല്ലിക്കൊന്നിട്ടും തീരാത്ത പക  മരണശേഷം സിദ്ധാർത്ഥനെതിരെ പരാതി കെട്ടിച്ചമച്ചു  നടന്നത് വൻ ഗൂഢാലോചന
Advertisement

തിരുവനന്തപുരം: ആൾക്കൂട്ട വിചാരണയും കൊടിയ മർദ്ധനത്തെയും തുടർന്ന് കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെതിരെ ദേശാഭിമാനി പത്രം ഉൾപ്പടെ പ്രചരിപ്പിക്കുന്ന പരാതി കെട്ടിച്ചമച്ചതെന്ന് സൂചന. എസ്എഫ്ഐ നടത്തിയ ആൾക്കൂട്ട വിചാരണയും ദുരൂഹ മരണവും സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ കോളേജിലെ എസ്എഫ്ഐ നേതൃത്വവും ഇടത് സംഘടന ഭാരവാഹികളായ അധ്യാപകരും ചേർന്ന് നടത്തിയത് മനുഷ്യത്വ രഹിതമായ ഇടപെടലുകൾ.

Advertisement

സിദ്ധാർത്ഥനെതിരെ കെട്ടിച്ചമച്ച പരാതിയെ തുടർന്ന് ദേശാഭിമാനിയിൽ വന്ന വാർത്ത

ഫെബ്രുവരി 14ന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങളുടെ തുടർച്ചയായി മൂന്നുദിവസം സിദ്ധാർത്ഥനെ പച്ചവെള്ളം പോലും നൽകാതെ മൃഗീയമായി പീഡിപ്പിക്കുകയും എസ്എഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ 130 ഓളം വരുന്ന വിദ്യാർത്ഥികൾക്ക് നടുവിൽ വിവസ്ത്രനാക്കി ആൾക്കൂട്ട വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയതിന് പിന്നാലെ 18ന് സിദ്ധാർത്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പിറ്റേദിവസമാണ് സിദ്ധാർത്ഥനെ വ്യക്തിഹത്യ ചെയ്യുന്നതിനായി പരാതി നൽകിയത്. മോശമായി പെരുമാറിയെന്നു കാട്ടി പെൺകുട്ടി പരാതിപ്പെട്ടത് സിദ്ധാർത്ഥന്റെ മരണശേഷമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന തെളിവുകൾ.

സിദ്ധാർത്ഥനെതിരായ പരാതിയിന്മേലുള്ള അന്വേഷണ റിപ്പോർട്ട്

പരാതിക്കാരി നൽകിയ പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഫെബ്രുവരി 18നാണ് അന്നേ ദിവസമാണ് സിദ്ധാർത്ഥൻ മരണപ്പെടുന്നത്. ( സിദ്ധാർത്ഥൻ മരിച്ചത് അവധി ദിവസമായ ഞായറാഴ്ച ആയതിനാൽ പരാതി കെട്ടിച്ചമക്കുന്നതിൽ പാളിച്ച സംഭവിക്കുന്നു തുടർന്ന് പരാതി കൈപ്പറ്റുന്ന ദിവസം പിറ്റേന്ന് ആയിപ്പോകുന്നു) വുമൺ സെല്ലിൽ പരാതി ലഭിച്ചത് ഫെബ്രുവരി 19ന് പരാതിക്കാരിയുടെ സുഹൃത്ത് മുഖേനയാണ്. ഐസിസിക്ക് കൈമാറിയത് 20-നാണെന്നും വ്യക്തമാണ്. പരാതി കെട്ടിച്ചമച്ചതാണെന്നും ആൾക്കൂട്ട വിചാരണ കേസിൽ കോളേജ് അധികൃതർ അടക്കമുള്ളവരുടെയും ഇടത് സംഘടന നേതാവായ അധ്യാപികയുടെയും നേതൃത്വത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.

പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് സിദ്ധാർത്ഥന്റെ മരണശേഷം ലഭിച്ച പരാതിയെ തുടർന്ന് ഫെബ്രുവരി 20, 26 എന്നീ ദിവസങ്ങളിൽ രണ്ടുതവണ യോഗം ചേർന്നിരുന്നു. സിദ്ധാർത്ഥൻ മരിച്ചതിനാൽ പരാതിയിൽ തീർപ്പുണ്ടാക്കാൻ കഴിയില്ല എന്ന് കണ്ടെത്തി സമിതി പരാതി അവസാനിപ്പിക്കുകയായിരുന്നു. എട്ട് അംഗങ്ങളാണ് ഈ അന്വേഷണ റിപ്പോർട്ടിൽ ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ
ആൾക്കൂട്ട വിചാരണക്കൊലക്ക് നേതൃത്വം നൽകിയ എസ്എഫ്ഐ നേതാവ് അഭിഷേക് എസിൻ്റെയും ഒപ്പുണ്ട്. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടതു പ്രൊഫൈലുകൾ പ്രചരിപ്പിച്ച കഥയിൽ സിദ്ധാർത്ഥൻ പ്രണയാഭ്യർത്ഥന നടത്തിയത് സീനിയർ ബാച്ചിലെ പെൺകുട്ടിയോട് ആണെന്നിരിക്കെ
പരാതി നൽകിയിരിക്കുന്ന പെൺകുട്ടി ഒരേ
ബാച്ചിലെ വിദ്യാർഥിനിയാണ് എന്നതും പരാതിക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഫെബ്രുവരി 18-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർത്ഥൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ആൾക്കൂട്ട വിചാരണയുടെയും ക്രൂരമർദ്ദനങ്ങളുടെയും വിവരങ്ങൾ പുറത്തുവന്നത്.

Tags :
Author Image

മണികണ്ഠൻ കെ പേരലി

View all posts

Advertisement

.