വീടിന് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു
പൊന്നാനി:പുറങ്ങില്‍ വീടിന് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു.പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന, എന്നിവരാണ് മരിച്ചത്. മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
തുടര്‍ന്ന് സരസ്വതിയെ പൊന്നാനി ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും, റീന, അനിരുദ്ധന്‍ എന്നിവരെ നാട്ടുകാര്‍ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി ആംബുലന്‍സില്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മണികണ്ഠന്‍, നന്ദന എന്നിവരെ 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേരേയും വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവര്‍ മരിച്ചു.