"പഞ്ചവത്സര പദ്ധതി"യിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു പ്രതിഭ; കൃഷ്‌ണേന്ദു എ മേനോൻ
സജീവ് പാഴൂർ രചന നിർവഹിച്ച് പി.ജി.പ്രേം ലാൽ സംവിധാനം ചെയ്യുന്ന പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 നു തിയേറ്ററുകളിലേക്കെത്തുമ്പോൾ ഒരു പ്രതിഭ കൂടി മലയാള സിനിമാ നായികാ നിരയിലേക്ക് എത്തുകയാണ്.ഇരിഞ്ഞാലക്കുട സ്വദേശിനി കൃഷ്‌ണേന്ദു എ മേനോനാണ് പഞ്ചവത്സര പദ്ധതിയിലെ നായിക. ചെറുപ്പകാലം മുതൽ നൃത്തം അഭ്യസിക്കുന്ന കൃഷ്‌ണേന്ദു യുവജനോത്സവ മത്സരങ്ങളിൽ വിവിധ നൃത്ത ഇനങ്ങളിൽ വിജയിച്ചിട്ടുണ്ട്.
നൃത്തത്തിനോടൊപ്പം അഭിനയത്തിലും താല്പര്യമുള്ള കൃഷ്‌ണേന്ദുവിന്റെ നായികയായുള്ള അരങ്ങേറ്റചിത്രമാണിത്. പഞ്ചവത്സര പദ്ധതിയിൽ ഷൈനി എന്ന ഗ്രാമീണ പെൺകുട്ടിയായാണ് കൃഷ്‌ണേന്ദു അഭിനയിക്കുന്നത്. മുൻപ് പതിനെട്ടാം പടി, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങളിൽ കൃഷ്‌ണേന്ദു അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ നായികക്ക് വേണ്ടിയുള്ള ഓഡിഷൻ വഴിയാണ് പഞ്ചവത്സര പദ്ധതിയിലേക്കെത്തുന്നത്.
തന്റെ സിനിമാ ജീവിതത്തിലെ അഭിനയ മേഖലയിലെ വഴിത്തിരിവ് ആകാൻ സാധ്യതയുള്ള കഥാപാത്രമാണിതെന്നു കൃഷ്‌ണേന്ദു എ മേനോൻ പറയുന്നു. ഒരു ഗ്രാമത്തിൽ ജീവിക്കുന്ന സിറ്റി ലൈഫ് സ്വപ്നം കാണുന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ കൃഷ്‌ണേന്ദു അവതരിപ്പിക്കുന്നത്. ചെന്നൈയിൽ മൂന്നാം വർഷ എം.ബി. ബി.എസ് വിദ്യാർത്ഥിനിയായ കൃഷ്‌ണേന്ദു ഇരിഞാലക്കുട ശാന്തി നഗർ സുകൃതത്തിൽ കെ.ജി.അനിൽകുമാറിന്റെയും ഉമാ അനിൽകുമാറിന്റെയും ഇളയമകളാണ്. അമൽജിത് എ മേനോൻ ആണ് സഹോദരൻ.
സോഷ്യൽ സറ്റയറിൽ കഥ പറയുന്ന പഞ്ചവത്സര പദ്ധതിയുടെ സംഗീത സംവിധാനം ഷാൻ റഹ്മാൻ നിർവഹിക്കുന്നു. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്,ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്‌സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്‌സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.