കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു
10:16 AM Jul 10, 2024 IST
|
Online Desk
Advertisement
കൊച്ചി: എറണാകുളം കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം. രാവിലെ എട്ടരയോടെ കുണ്ടന്നൂര്‍ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്.
Advertisement
ബസില്‍ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ ഇവരെ ഉടന്‍ പുറത്തിറക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസിന് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
Next Article