ജന്മദിന ദിവസം സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് വിദ്യാര്‍ഥി മരിച്ചു
ഹൈദരാബാദ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ജന്മദിന ദിവസം വെടിയേറ്റ് മരിച്ചു. തെലങ്കാന ഉപ്പല്‍ സ്വദേശിയായ ആര്യന് റെഡ്ഡി (23) ആണ് മരിച്ചത്. തന്റെ ജന്മദിനത്തില് തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. മൃതദേഹം ഇന്ന് രാത്രി തെലങ്കാനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ 13നായിരുന്നു സംഭവമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്യന് റെഡ്ഡി ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു.
വേട്ടക്കുപയോഗിക്കുന്ന ലൈസന്‍സുള്ള തോക്ക് സ്വന്തമായുള്ള ആര്യന് റെഡ്ഡി പിറന്നാള്‍ ദിനത്തില്‍ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് യു.എസില്‍ വേട്ടയാടാനുള്ള തോക്ക് ലൈസന്‍സ് നേടാനാകുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് ആര്യന് റെഡ്ഡിയുടെ പിതാവ് പറഞ്ഞു.
വിദേശത്ത് പഠിക്കുമ്പോള്‍ മക്കള്‍ തോക്ക് ലൈസന്‍സ് നേടുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.