For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ത്രില്ലടിപ്പിക്കുന്ന സിനിമാനുഭവം; 'മഞ്ഞുമ്മല്‍ ബോയ്‌സി'നെ അഭിനന്ദിച്ച്‌ ജീത്തു ജോസഫ്

12:43 PM Feb 27, 2024 IST | ലേഖകന്‍
ത്രില്ലടിപ്പിക്കുന്ന സിനിമാനുഭവം   മഞ്ഞുമ്മല്‍ ബോയ്‌സി നെ അഭിനന്ദിച്ച്‌ ജീത്തു ജോസഫ്
Advertisement
Advertisement

വളരെ അധികം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. 'ജാന്‍ എ മന്‍' എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായി കഴിഞ്ഞിരിക്കുന്നു . ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ത്രില്ലടിപ്പിക്കുന്ന സിനിമാ അനുഭവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

manjummel boys is an edge of the seat thriller. A must theatre watch. Hats off #Chidambaram and Congrats to the entire team എന്നാണ് ജീത്തു ജോസഫ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.

സംവിധായകന്‍ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും . കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവര്‍ക്ക് നേരിടേണ്ടിവരുന്ന വരുന്ന പ്രതിസന്ധികളും, മറ്റു സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്. ചിത്രത്തിന്റെ കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരിയാണ് . അതേസമയം കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.