വയനാട് നടവയലില്‍ പുലിയെ അവശനിലയില്‍ കണ്ടെത്തി
12:30 PM Dec 30, 2023 IST | Online Desk
Advertisement
വയനാട്: നടവയലില്‍ പുലിയെ അവശ നിലയില്‍ കണ്ടെത്തി. അസുഖം ബാധിച്ച പുലിയാണെന്ന് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആര്‍.ആര്‍.ടി സംഘവും വെറ്ററനറി സംഘവും സ്ഥലത്തെത്തി. നടവയല്‍ നീര്‍വാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയത്. പുലി തോട്ടില്‍ നിന്നും വെള്ളംകുടിക്കുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
Advertisement
ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ഏകദേശം എട്ട് വയസ് പ്രായം കണക്കാക്കുന്നു. അസുഖം ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പരിക്കുകളുണ്ടോ എന്നത് വിശദമായി പരിശോധിച്ചാല്‍ മാത്രമേ മനസിലാവുകയുള്ളുവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.