Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പേട്ടയില്‍ നിന്ന് കാണാതായി മണിക്കൂറുകള്‍ക്കൊടുവില്‍ കണ്ടെത്തിയ രണ്ട് വയസുകാരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

05:39 PM Feb 21, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്ന് കാണാതായി മണിക്കൂറുകള്‍ക്കൊടുവില്‍ കണ്ടെത്തിയ രണ്ട് വയസുകാരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ അമ്മയ്‌ക്കൊപ്പം സിഡബ്ല്യുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. കുട്ടിയെ വീണ്ടും കൗണ്‍സിലിംഗ് നടത്തും. അന്വേഷണം കഴിയുന്നതുവരെ കുട്ടി തലസ്ഥാനത്ത് തുടരണമെന്ന് പൊലിസ് ആവശ്യപ്പെട്ടിരുന്നു.

Advertisement

കുട്ടിയെ ഒരാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വെക്കണമെന്നാണ് ആശുപത്രി അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കുടുംബം എസ്.എ.ടി ആശുപത്രിയില്‍ ബഹളം വെച്ചിരുന്നു. കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചത്. ഇതിന് പിന്നാലെയാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്ത് സിഡബ്ല്യുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം, കുട്ടിയെ കാണാതായ സംഭവത്തില്‍ മൂന്നാം ദിവസമായിട്ടും കേസില്‍ ഇനിയും ദുരൂഹത മാറിയിട്ടില്ല. കൊച്ചുവേളി റെയില്‍വെ സ്റ്റേഷനടുത്തെ ഓടയ്ക്ക് അരികില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെ ഇവിടെ എത്തിയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്.

പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്നാണ് കുട്ടിയുടെ അച്ഛന്‍ പറയുന്നത്. കുട്ടി റെയില്‍വെ ട്രാക്കിന് സമീപത്തേക്ക് പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുട്ടികള്‍ പോയിട്ടില്ലെന്നും അച്ഛന്‍ അമര്‍ദീപ് കുര്‍മി വ്യക്തമാക്കി. സംഭവത്തില്‍ ആരെയും പ്രത്യേകിച്ച് സംശയമില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവര്‍ കുട്ടിയെ കൊണ്ടുപോകില്ലെന്നും അപ്പൂപ്പന്‍ പ്രതികരിച്ചു. നാടോടി സംഘങ്ങളെ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് കേസില്‍ പൊലീസ് അന്വേഷണം തുടരുന്നത്.

Advertisement
Next Article