തലസ്ഥാനം കത്തുന്നു; കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം വ്യാപകം
01:41 PM Mar 22, 2024 IST
|
Veekshanam
Advertisement
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ തലസ്ഥാന നഗരിയിൽ പ്രതിഷേധം ശക്തം. പ്രതിഷേധിച്ച മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡൽഹിയിലെ ബിജെപി ഓഫീസിലേക്ക് ആംആദ്മി പാർട്ടി നേതാക്കളും പ്രവർത്തകരും നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ച മന്ത്രിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Advertisement
തെരുവിലൂടെ വലിച്ചിഴച്ചാണ് മന്ത്രിമാരെ കൊണ്ടുപോയത്. സൗരവ് ഭരദ്വാജിനെയും അതിഷി മർലേനയെയുമാണ് തെരുവിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. രാജ്യതലസ്ഥാനത്ത് നടക്കുന്നത് ജനാധിപത്യത്തിന് നിരക്കാത്ത സംഭവങ്ങളെന്ന് അതിഷി മർലേന പ്രതികരിച്ചു. ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. അറസ്റ്റിൽ കോൺഗ്രസ്സും വ്യാപകമായി പ്രതിഷേധം രേഖപ്പെടുത്തി.
Next Article