ആം ആദ്മി പാർട്ടി എംഎൽഎ ഗുർപ്രീത് ഗോഗി വെടിയേറ്റു മരിച്ചു
10:32 AM Jan 11, 2025 IST
|
Online Desk
Advertisement
പഞ്ചാബ്: ആം ആദ്മി പാർട്ടി എംഎൽഎ പഞ്ചാബിൽ വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് എംഎൽഎ ഗുർപ്രീത് ഗോഗിയാണ് മരിച്ചത്. രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. മരണം സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജസ്കരൻ സിംഗ് തേജ അറിയിച്ചു. വെടിയേറ്റയുടൻ ഇദ്ദേഹത്തെ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്. എങ്ങനെ വെടിയേറ്റുവെന്നത് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു 2022 -ൽ ഗോഗി എഎപിയിൽ ചേർന്നത്.
Advertisement
Next Article