Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗ്യാന്‍വ്യാപി മസ്ജിദില്‍ ദിവസത്തില്‍ അഞ്ച് തവണ ആരതി നടത്തും

11:45 AM Feb 02, 2024 IST | Online Desk
Advertisement

വാരാണസി: ഗ്യാന്‍വ്യാപി മസ്ജിദില്‍ ദിവസത്തില്‍ അഞ്ച് തവണ ആരതി നടത്തുമെന്ന് ഹിന്ദുവിഭാഗം. വാരണാസി കോടതിയുടെ ഉത്തരവിന് പിന്നാലെ പള്ളിയിലെത്തി കഴിഞ്ഞ ദിവസം ഹിന്ദുവിഭാഗം ആരാധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവസവും അഞ്ച് ആരതി നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

Advertisement

ഹിന്ദുവിഭാഗം അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ 3.30ന് മംഗള ആരതി, ഉച്ചക്ക് 12 മണിക്ക് ഭോഗ്, വൈകീട്ട് നാല് മണിക്ക് അപ്രന്‍, രാത്രി ഏഴ് മണിക്ക് സന്യാകാല്‍, രാത്രി 10.30ന് ശ്യാന്‍ ആരതി എന്നിവയാണ് നടത്തുകയെന്ന് വിഷ്ണു ശങ്കര്‍ ജെയിന്‍ അറിയിച്ചു.

അതേസമയം, പള്ളിയിലെ അടിഭാഗത്തെ നിലവറയില്‍ പൂജ ആരംഭിച്ചെങ്കിലും ഗ്യാന്‍വാപി മസ്ജിദില്‍ പതിവുപോലെ നമസ്‌കാരം തുടരുകയാണ്. അധികൃതരുടെ ഭാഗത്തു നിന്നോ പുറത്തു നിന്നുള്ളവരില്‍ നിന്നോ തടസ്സങ്ങളുണ്ടായില്ലെന്നും വ്യാഴാഴ്ചയും നമസ്‌കാരം നടന്നതായും അന്‍ജുമന്‍ മസാജിദ് ഇന്‍തിസാമിയ കമ്മിറ്റി ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീന്‍ പറഞ്ഞു.

വാരാണസി ഗ്യാന്‍വാപി മസ്ജിദിനായി രാജ്യത്തെങ്ങുമുള്ള മുസ്‌ലിംങ്ങളോട് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ആഹ്വാനമുണ്ടായിരുന്നു. വാരാണസിയില്‍ മുസ്‌ലിംങ്ങളോട് വെള്ളിയാഴ്ച കടകളടച്ച് ബന്ദ് ആചരിക്കാനും ജുമുഅ നമസ്‌കാരത്തിന് ശേഷം അസര്‍ നമസ്‌കാരം വരെ പ്രാര്‍ഥനയില്‍ മുഴുകാനും അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി അഭ്യര്‍ഥിച്ചു. കമ്മിറ്റിയുടെ ആഹ്വാനത്തിന് ദയൂബന്ത് ദാറുല്‍ ഉലൂമിലെ മുഫ്തി അബുല്‍ ഖാസിം നുഅ്മാനി പിന്തുണ പ്രഖ്യാപിച്ചു. അതേസമയം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാരാണസിയില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

Advertisement
Next Article