Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'അതിജീവന യാത്ര' ജീവനക്കാരുടെയും അധ്യാപകരുടെയും നിലനിൽപ്പിനായുള്ള പോരാട്ടം; വി.ഡി. സതീശൻ

07:44 PM Dec 11, 2023 IST | Veekshanam
Advertisement

കാസർഗോഡ്: അതിജീവന യാത്ര സംസ്ഥാനത്തെ സിവിൽ സർവീസ് അധ്യാപക മേഖലയുടെ നിലനിൽപ്പിന് അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നടത്തുന്ന അതിജീവന യാത്ര കാസർഗോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് ജാഥാ ക്യാപ്റ്റൻ ചവറ ജയകുമാറിന് പതാക കൈമാറി. രണ്ടാഴ്ച നീളുന്ന പര്യടനത്തിനൊടുവിൽ ജാഥ തിരുവനന്തപുരത്ത് സമാപിക്കും.

Advertisement

നവ കേരള യാത്രയുടെ പേരിൽ കേരളത്തിലെ ഭരണസംവിധാനമാകെ നിശ്ചലമാ യിരിക്കുകയാണ്. സെക്രട്ടറിയേറ്റ് നാഥനില്ല കളരിയായി മാറിയിരിക്കുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരും നവ കേരള യാത്രയ്ക്കായി പോയതോടെ അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലെത്തി യതിന്റെ ഉത്തരവാദി സർക്കാർ തന്നെയാണ്.
സർക്കാരിന്റെ ധനാഗമ മാർഗ്ഗങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ ഭരണകർത്താക്കൾക്ക് കഴിയുന്നില്ല.നികുതി കുടിശ്ശിക പോലും പിരിച്ചെടുക്കാൻ സർക്കാരിനെ നയിക്കുന്നവർ വിമുഖത കാണിക്കുകയാണ് ഇതിനൊക്കെ പുറമേ പാഴ്ചെലവുകൾക്കും ധൂർത്തിനുമായി പൊതു ഖജനാവിൽ നിന്നും കോടികൾ പൊടിപൊടിക്കുകയാണ്. സമാനതകളില്ലാത്ത വിലക്കയറ്റം സാധാരണക്കാരെ ഗുരുതരമായ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു.
വിപണിയിലെ വില നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടേണ്ട സിവിൽ സപ്ലൈസ് കോർപ്പറേഷനാവട്ടെ കടക്കെണിയിൽ മുങ്ങി നിൽക്കുകയാണ്.
റേഷൻ വ്യാപാരികൾക്കുള്ള പണം പോലും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
സബ്സിഡി സാധനങ്ങൾ ഇല്ലാത്ത മാവേലി സ്റ്റോറുകൾ ജനങ്ങൾക്ക് ബാദ്ധ്യതയാകുന്നു.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പണം നൽകാൻ സർക്കാരിന് കഴിയുന്നില്ല.
പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്കുള്ള വിദ്യാ വാഹിനി പദ്ധതിക്കുള്ള പണം നൽകാത്തതിനാൽ ആദിവാസി ഊരുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനത്തിന് എത്താൻ കഴിയാത്ത സാഹചര്യമാണ്.
തികച്ചും ജനവിരുദ്ധമായ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഈ ഭരണകൂടം അധ്യാപക- സിവിൽ സർവീസ് മേഖലയെയും തകർത്തെറിയുകയാണ്. ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയും ക്ഷാമബത്തയും ലീവ് സറണ്ടറും അടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുകയാണ്.
പെൻഷൻകാരുടെ കുടിശിക തുക പോലും നൽകാൻ കഴിഞ്ഞിട്ടില്ല.
പെൻഷൻ കുടിശ്ശികയും ക്ഷാമാശ്വാസവും കിട്ടാതെ 80,000 ത്തോളം പെൻഷൻകാരാണ് മരണമടഞ്ഞത്.അവരുടെ ആശ്രിതരുടെ കണ്ണുനീർ ഈ സർക്കാരിൻറെ കണ്ണ് തുറപ്പിക്കുന്നില്ല.

നവ കേരള യാത്ര കഴിയുന്നതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാൻ നീക്കം നടത്തുന്നതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നു. പരാജയപ്പെട്ട ഒരു സർക്കാരിന്റെ അവസാനത്തെ ആക്രമണമാണ് ഇതെന്ന് പറയേണ്ടിവരും.
അതിജീവന യാത്ര കേരളത്തിൻറെ സിവിൽ സർവീസിന് ഒരു പുതിയ മുഖം നൽകുമെന്ന് തീർച്ചയാണ്. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരും ഈ യാത്രയ്ക്ക് നൽകുന്ന ആവേശകരമായ വരവേൽപ്പ് ഇതിന്റെ തെളിവാണ് .അധ്യാപകരും ജീവനക്കാരും നടത്തുന്ന ശക്തമായ ചെറുത്തുനിൽപ്പിന് പരിപൂർണ്ണ പിന്തുണ നൽകുമെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.

ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ
സെറ്റോ ചെയർമാൻ ചവറ ജയകുമാർ ,
ജനറൽ കൺവീനർ കെ. അബ്ദുൾ മജീദ്, മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേൽ, കെ.പി കുഞ്ഞിക്കണ്ണൻ, കെ നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, മിനി ചന്ദ്രൻ പി ജി ദേവ്, കെ സി സുബ്രഹ്മണ്യൻ, ഇർഷാദ് എം എസ്, ആർ അരുൺകുമാർ, ഒ .റ്റി പ്രകാശ്, ആർ അരുൺകുമാർ, പി രാധാകൃഷ്ണൻ, എ. എം ജാഫർഖാൻ, പി.കെ അരവിന്ദൻ, അനിൽ എം ജോർജ്ജ്, എന്നിവർ തുടർന്ന് സംസാരിച്ചു

Tags :
kerala
Advertisement
Next Article