നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി, ഹൈക്കോടതി തീർപ്പാക്കി
04:03 PM Nov 28, 2024 IST | Online Desk
Advertisement
കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി.ചേർത്തല സ്വദേശി മുരളീധരനാണ് സിബിഐ അന്വേഷണം തേടി ഹർജി നല്‍കിയത്. നവീൻ ബാബുവിന്‍റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നല്‍കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്.
Advertisement
അതേസമയം, എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തേടി ഭാര്യ നല്‍കിയ ഹർജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച് മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയില്‍ കേസ് ഡയറി ഹാജരാക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന പോലീസിന് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.