പൊലീസ് സ്റ്റേഷനിൽനിന്നു പോക്സോ കേസ് പ്രതി ചാടിപ്പോയി
11:37 AM Dec 21, 2024 IST | Online Desk
Advertisement
കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിൽനിന്നു പോക്സോ കേസിലെ പ്രതി ചാടിപ്പോയി. അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയിൽ ചാടിയത്. 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ഐസക്കിനെ അറസ്റ്റ് ചെയ്തത്. ഐസക്കിനായുള്ള തിരച്ചിൽ തുടരുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളെപ്പറ്റിയുള്ള വിവരങ്ങൾ മറ്റു പൊലീസ് സറ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് വിവരം.
Advertisement