For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അഭിമന്യു കൊല്ലപ്പെട്ടിട്ട് ആറാണ്ട് പിന്നിടുന്നു; കേസിൽ വിചാരണ ഇതുവരെയും ആരംഭിച്ചില്ല

നീതി തേടി അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയിൽ
09:28 PM Dec 20, 2024 IST | Online Desk
അഭിമന്യു കൊല്ലപ്പെട്ടിട്ട് ആറാണ്ട് പിന്നിടുന്നു  കേസിൽ വിചാരണ ഇതുവരെയും ആരംഭിച്ചില്ല
Advertisement

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത് അ​മ്മ ഭൂ​പ​തി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ഹൈ​ക്കോ​ട​തി. ഹ​ർ​ജി​യി​ൽ റി​പ്പോ​ർ​ട്ട് നൽ​കാ​ൻ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ൽ കു​റ്റ​പ​ത്രം ന​ൽ​കി ആ​റു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വി​ചാ​ര​ണ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Advertisement

2018 ജൂ​ൺ എ​ട്ടി​നാ​ണ് ര​ണ്ടാം വ​ർ​ഷ കെമിസ്ട്രി വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്‌​ഐ നേ​താ​വു​മാ​യി​രു​ന്ന ഇ​ടു​ക്കി വ​ട്ട​വ​ട സ്വ​ദേ​ശി അ​ഭി​മ​ന്യു​വി​നെ കാ​ന്പ​സ് ഫ്ര​ണ്ട്, പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Tags :
Author Image

Online Desk

View all posts

Advertisement

.