Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നടന്‍ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരം

04:51 PM Mar 08, 2024 IST | Online Desk
Advertisement

ചെന്നൈ: നടന്‍ അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയില്‍ എത്തിയതെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും മനേജര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

അതേ സമയം ബ്രെയിന്‍ ട്യൂമറിന്റെ ഓപ്പറേഷന്‍ സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.'വിദേശത്ത് പോകുന്നതിന് മുമ്പ് അജിത്ത് സ്ഥിരമായി വൈദ്യപരിശോധനക്ക് വിധേയമാകാറുണ്ട്. പരിശോധനയില്‍ ചെവിക്ക് താഴെ ഞരമ്പുകള്‍ക്ക് ബലക്കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അതിനുള്ള ചികിത്സ നല്‍കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്ന് സാധാരണ വാര്‍ഡിലേക്ക് മാറ്റി. ഇന്ന് രാത്രിയോ നാളെ രാവിലെയോ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യും'- സുരേഷ് ചന്ദ്ര പറഞ്ഞു.

കലാസംവിധായകന്‍ മിലന്റെ വിയോഗത്തിന് ശേഷമാണ് അജിത്ത് തന്റെ ആരോഗ്യത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയതെന്നും മനേജര്‍ വ്യക്തമാക്കി. 'മിലന്‍ മരിക്കുന്നതിന് അരമണിക്കൂറിന് മുമ്പ് അജിത്തിനെ കണ്ടിരുന്നു. അദ്ദേഹത്തെ പെട്ടെന്നുള്ള വിയോഗം ഏറെ തകര്‍ത്തു, അതിന് ശേഷമാണ് ആരോഗ്യ പരിശോധനകള്‍ കൂടുതല്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങിയത്'- സുരേഷ് കൂട്ടിച്ചേര്‍ത്തു.

അജിത്തും ഭാര്യയും നടിയുമായ ശാലിനിയും ആശുപത്രി സന്ദര്‍ശിക്കുന്നതിന്റെ വിഡിയോ വ്യാഴാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നടന്റെ ആരോഗ്യനില മോശമാണെന്ന് കരുതി ആരാധകര്‍ ആശങ്കാകുലരായി. തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടി.വിടാമുയര്‍ച്ചി എന്ന സിനിമയിലാണ് അജിത്തിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അസര്‍ബൈജാനിലേക്ക് ചിത്രീകരണത്തിന് പോകുന്നതിന് മുന്നോടിയായാണ് പരിശോധനയ്ക്കായി എത്തിയത്.

Advertisement
Next Article