നടൻ ദീപക് പറമ്പോൽ വിവാഹിതനാകുന്നു; വധു നടി അപർണ ദാസ്
നടൻ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയിലാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോള്‍ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വൻ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്സ്' ൽ വരെ നിൽക്കുകയാണ് ദീപക് പറമ്പോളിന്റെ അഭിനയ ജീവിതം.
'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'ബീസ്റ്റ്' എന്ന ചിത്രത്തിൽ വിജയ്‌യ്ക്കൊപ്പം തമിഴകത്തും നടി അരങ്ങേറ്റം കുറിച്ചു.