നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും വിവാഹിതരായി
കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും അനുജയും നിയമപരമായി വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ അനുജയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. നേരത്തേ വിവാഹിതരായിരുന്നുവെങ്കിലും ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അത് പിന്നീട് പലയിടങ്ങളിലും പ്രശ്‌നമായി വന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആലോചിച്ചത്. അനുജയുമായി ഒളി?ച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തുകയായിരുന്നു. 16 വര്‍ഷമായി ഇരുവരും ഒന്നിച്ചിട്ട്.രണ്ട് പെണ്‍മക്കളാണ് ഇരുവര്‍ക്കും. വേദയും വൈഗയും.
വീണ്ടും വിവാഹം കഴിച്ച ധര്‍മജനും അനുജക്കും നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.മിമിക്രി വേദികളിലൂടെയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്‌റ്റേഴ്‌സ്, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, പവി കെയര്‍ടേക്കര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷന്‍ ഷോകളിലും പ?ങ്കെടുത്തു.
ഇന്ന് രാവിലെയാണ് ധര്‍മജന്‍ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു. ''എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍.എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം.''-എന്നാണ് ധര്‍മജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പിഷാരടിയാണ് വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും ധര്‍മജന്‍ പറഞ്ഞു.