For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന്റെ അറസ്റ്റിന് സാധ്യത

11:10 AM Oct 22, 2024 IST | Online Desk
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന്റെ അറസ്റ്റിന് സാധ്യത
Advertisement

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന്‍ അറസ്റ്റിന് സാധ്യത. സുപ്രീംകോടതി ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.

Advertisement

തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ തെളിവുകള്‍ ലഭിച്ചിട്ടും നടനെ അറസ്റ്റ് ചെയ്യാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരാഴ്ചയോളം ഒളിവില്‍പോയ നടന് സുപ്രീംകോടതിയെ സമീപിക്കാന്‍ സൗകര്യമൊരുക്കിയെന്നാണ് ആക്ഷേപം. പിന്നീട്, സിദ്ദീഖിനെതിരെ ശക്തമായ പരാമര്‍ശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ബലാത്സംഗക്കേസില്‍ സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. ഹൈകോടതി മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിച്ച ഘട്ടത്തിലും അറസ്റ്റിന് ശ്രമിച്ചില്ല.

2016 ജനുവരി 28ന് നടന്‍ സിദ്ദീഖ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ ആരോപണം. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തെളിവുകള്‍ പ്രത്യേകസംഘത്തിന് ലഭിച്ചു. മാസ്‌കറ്റ് ഹോട്ടലിലെ 101 ഡി നമ്പര്‍ മുറിയിലാണ് പീഡനമെന്നായിരുന്നു മൊഴി. ജനല്‍ കര്‍ട്ടന്‍ മാറ്റിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചു. അച്ഛനും അമ്മയും കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. യുവതിയുടെ മൊഴികള്‍ വസ്തുതപരമാണെന്ന് കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്തില്ല.

Tags :
Author Image

Online Desk

View all posts

Advertisement

.