Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടി നടി നവ്യ നായരും കുടുംബവും

09:20 PM Sep 17, 2024 IST | Online Desk
Advertisement

ആലപ്പുഴ: സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി തടഞ്ഞു നിര്‍ത്തി നടി നവ്യാ നായരും. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരിനിവാസില്‍ രമേശിന്റെ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറിയാണ് നവ്യാനായര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് അപകട വിവരം കൃത്യസമയത്ത് പൊലീസില്‍ അറിയിച്ച്, സൈക്കിള്‍ യാത്രികന് ചികിത്സയുറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. മൈനാഗപ്പള്ളിയില്‍ കാറിടിപ്പിച്ച് ഇരുചക്ര വാഹന യാത്രക്കാരിയായ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ മരണത്തിനിടയാക്കിയ സംഭവം നടന്ന് അന്ന് തന്നെയായിരുന്നു നടി നവ്യനായരുടെ രക്ഷാപ്രവര്‍ത്തനം. തിങ്കളാഴ്ച 8.30 ഓടേ പട്ടണക്കാട് ഇന്ത്യന്‍ കോഫിഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്‌ട്രേഷന്‍ ട്രെയിലറാണ് രമേശന്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചത്.നവ്യ സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് ട്രെയിലര്‍ നിര്‍ത്തിക്കുകയും അപകടം കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയുമായിരുന്നു.ഹൈവേ പൊലീസും പട്ടണക്കാട് എഎസ്‌ഐ ട്രീസയും സ്ഥലത്തെത്തി. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറെയുള്‍പ്പെടെ എസ്എച്ച്ഒ. കെ എസ് ജയന്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ നായര്‍ യാത്ര തുടര്‍ന്നത്.ലോറി പൊലീസ് പിടിച്ചെടുത്തു. പരുക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Advertisement

Tags :
featuredkeralanews
Advertisement
Next Article