For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മരുന്ന് ക്ഷാമം രൂക്ഷം; മരുന്ന് വിതരണ കമ്പനികൾ നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടു

12:36 PM Mar 16, 2024 IST | ലേഖകന്‍
മരുന്ന് ക്ഷാമം രൂക്ഷം  മരുന്ന് വിതരണ കമ്പനികൾ നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടു
Advertisement
Advertisement

കോഴിക്കോട്: കോഴിക്കോട് ഗവ മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം രൂക്ഷം. ലക്ഷങ്ങളുടെ കുടിശ്ശികയെ തുടർന്ന് മരുന്ന് വിതരണ കമ്പനികൾ നടത്തുന്ന സമരം ആറാം ദിവസം പിന്നിട്ടതിലാണ് ക്ഷാമം രൂക്ഷമായത്. കഴിഞ്ഞദിവസം ജില്ലാ കളക്ടറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടർന്നാണ് വീണ്ടും സമരം തുടരുന്നത്.

കാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തുനിന്ന് വലിയ തുക കൊടുത്ത് മരുന്നു വാങ്ങേണ്ട അവസ്ഥയാണ്. സർക്കാരിന്റെ നിസംഗതയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു.

75 കോടി രൂപ കുടിശികയായതോടെ വിതരണക്കാര്‍ മരുന്നും സര്‍ജിക്കല്‍ വസ്തുക്കളും നല്‍കുന്നത് നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഫണ്ട് ലഭിച്ചാലുടന്‍ വിതരണക്കാര്‍ക്ക് പണം നല്‍കുമെന്നുമാത്രമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. അതുവരെ ആശുപത്രിയിലില്ലാത്ത രോഗികള്‍ പുറത്തുനിന്നുതന്നെ വാങ്ങേണ്ടിവരും.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.