'എഡിഎമ്മിന്റേത് ആത്മഹത്യയല്ല, അപമാനിച്ചു കൊലപ്പെടുത്തിയതാണ്'; പ്രതിഷേധം അറിയിച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാനസെക്രട്ടറി നഹാസ്
പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സംസ്ഥാന വ്യാപകമായി രോഷം കനക്കുകയാണ്. അദ്ദേഹത്തെ അപമാനിച്ച് കൊലപ്പെടുത്തിയതാണ് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി നഹാസ് പത്തനംതിട്ട പ്രതികരിച്ചു. ആന്തൂരിൽ സാജൻ ഉണ്ടായ സമാനമായ അനുഭവം ആണോ ഇത് എന്ന് പരിശോധിക്കണം എന്നും കൂട്ടിച്ചേർത്തു.
കണ്ണൂരിൽ പെട്രോൾ പമ്പ് നിർമ്മിക്കുന്നതിന് NOC നൽകുന്നതുമായ ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞദിവസം കണ്ണൂർ എടിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചിട്ടുള്ളത്. നാളിതുവരെയും കൃത്യമായ ട്രാക്ക് റെക്കോർഡ് ഉള്ള ഒരു ഉദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കുക വഴി ആത്മഹത്യ പ്രേരണ കുറ്റം പി പി ദിവ്യക്കെതിരെ ചുമത്തേണ്ടതുണ്ട്. ആരോപണങ്ങൾ അന്വേഷിക്കുകയാണ് വേണ്ടതെന്നും ഇതിന്റെ പിന്നിലെ ഉൾക്കളികൾ പുറത്തു കൊണ്ടുവരണമെന്നും നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.ഒരു യാത്രയയപ്പ് സമ്മേളനത്തിലേക്ക് വിളിക്കാതെ കയറി ചെല്ലുക,അപമാനിക്കുക ഇറങ്ങിപ്പോകുക തുടങ്ങി സാധാരണ പൊതുപ്രവർത്തകർ പാലിച്ചുവരുന്ന സാമൂഹിക മര്യാദകൾ ഒന്നും തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പാലിച്ചിട്ടില്ല. ആത്മഹത്യാപ്രേരണ കുറ്റ ചുമത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കണം