Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എഡിഎം നവീന്‍ ബാബുവിന്റെ മരണം: കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

11:54 AM Nov 07, 2024 IST | Online Desk
Advertisement

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നാളെയോ ശനിയാഴ്ചയോ പത്തനംതിട്ടയിലെത്തി ഭാര്യയുടെ മൊഴിയെടുക്കാനാണ് ആലോചന. പബ്ലിക് പ്രോസിക്യൂട്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Advertisement

ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം. മൊഴി രേഖപ്പെടുത്താത്തതിനെതിരെ കുടുംബം കോടതിയില്‍ വാദമുന്നയിക്കുകയും ചെയ്തിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നാണ് പി പി ദിവ്യയും കോടതിയില്‍ ആവശ്യപ്പെട്ടത്.

അതേസമയം പി പി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി രണ്ട് മണിക്കൂറോളമാണ് വിശദമായ വാദം കേട്ടത്. തുടര്‍ന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.

Tags :
featuredkeralanewsPolitics
Advertisement
Next Article