For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രീ സെയിലിലൂടെ 1.75 കോടി കളക്ഷൻ നേടി ആടുജീവിതം

12:07 PM Mar 25, 2024 IST | ലേഖകന്‍
പ്രീ സെയിലിലൂടെ 1 75 കോടി കളക്ഷൻ നേടി ആടുജീവിതം
Advertisement
Advertisement

പ്രേക്ഷകർ ആകാംഷയോടുകൂടി കാത്തിരിക്കുന്ന ചിത്രം 'ആടുജീവിതം' ഈ മാസം 28 നു തീയേറ്ററുകളിൽ എത്തും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇതിനകം സിനിമയ്ക്ക് വമ്പൻ പ്രീ സെയിലാണ് കേരളത്തിൽ നിന്ന് ലഭിച്ചിരിക്കുന്നത്. റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ സിനിമ മികച്ച പ്രീ സെയിൽ തന്നെയാണ് നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രം ചിത്രം ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണ്. സംസ്ഥാനത്തെ അഡ്വാൻസ് ബുക്കിംഗിലൂടെ സിനിമ 1.75 കോടി രൂപ നേടിയതായി ബോക്സ് ഓഫീസ് ട്രാക്കർമാരായ വാട്ട് ദി ഫസ് റിപ്പോർട്ട് ചെയ്തു.

അതെസമയം മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഒരുങ്ങുന്ന ചിത്രം ബുക്കിംഗിൽ റെക്കോർഡ് ബ്രേക്ക് ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബുക്ക് മൈ ഷോയിൽ ആരാധകർ കാത്തിരുന്ന ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് ആടുജീവിതം. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സി ആണ്. പ്രിഥ്വിക്കൊപ്പം ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.