Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി.

07:46 PM Jan 22, 2024 IST | നാദിർ ഷാ റഹിമാൻ
Advertisement

റിയാദ്:ഹൃസ്വ സന്ദർശാർത്ഥം റിയാദിൽ എത്തിയ കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് എക്സിക്യൂട്ടിവ് കമ്മറ്റി സ്വീകരണം നൽകി. ഒഐസിസി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.

Advertisement

ഓരോ പ്രവാസിയും നമ്മുടെ നാടിന്റെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ്, വർഷങ്ങളോളം മണലാരുണ്യത്തിൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയ ചെറിയ സമ്പാദ്യങ്ങളുമായി നാട്ടിൽ കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹവുമായി നാട്ടിലേക്ക് തിരിക്കുമ്പോൾ പലരും രോഗിയായി മാറിയിട്ടുണ്ടാവും. കൈയ്യിൽ മിച്ചമായി ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് ചെറിയ പദ്ധതികൾ തുടങ്ങിയാൽ ഉദ്യോഗസ്ഥ രാഷ്ട്രീയ വൈതാളികർ അവരെ വേട്ടയാടുന്നതാണ് നാം കാണുന്നത്. അതോടെ കടകെണിയിൽ അകപ്പെട്ട് ജീവിതം തന്നെ മതിയാക്കുന്ന കാഴ്ച്ചകൾ വർത്തമാനകാല യാഥാർഥ്യമാണ്.

സംഘ് പരിവാർ ഫാസിസ്റ്റ് കരങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ലഭിക്കുന്ന സ്വീകാര്യത മനസ്സിലാക്കി വിറളിപിടിച്ച വർഗീയ ഫാസിസ്റ്റുകൾ രാഹുൽ ഗാന്ധിയുടെ വാഹനങ്ങൾക്കും, പ്രവർത്തകർക്കു നേരെയും അക്രമണങ്ങൾ നടത്തി അവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഇറങ്ങിയിരിക്കുന്നു. ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ വിരിമാറ് കാണിച്ചും, തൂക്കുമരങ്ങൾക്ക് മുന്നിൽ പോലും പതറാതെ ഇന്ത്യയിൽ നിന്ന് വെള്ളപ്പട്ടാളത്തെ തുരത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിഞ്ഞെങ്കിൽ ഈ ഫാസിറ്റ് വർഗ്ഗീയ ഭരണകൂടത്തിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ 2024 ൽ നടക്കുന്ന രാജ്യത്തിന്റെ വിധി എഴുത്തിൽ ഒന്നിച്ച് നിന്ന് പേരാടുക തന്നെ ചെയ്യും.

കോഴിക്കോട് ജില്ലയിലെ ഓ.ഐ.സി.സിയുടെ വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെ അവരുടെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ ഉൾപ്പെടുത്തിയത് പോലെ മറ്റു ജില്ലാ കമ്മറ്റികളോടും ബ്ലോക്ക് മണ്ഡലം കമ്മറ്റികളിൽ ഒഐസിസി പ്രവർത്തകരെ ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്നും എം ലിജു പറഞ്ഞു. .

നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, അസ്ക്കർ കണ്ണൂർ,അബ്ദുൽ സലിം അർത്തിയിൽ,നവാസ് വെള്ളിമാട്കുന്ന്,സലീം കളക്കര,മുഹമ്മദലി മണ്ണാർക്കാട്, സുഗതൻ നൂറനാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, സുരേഷ് ശങ്കർ, അശ്റഫ് കിഴിപുള്ളിക്കര,ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, നാദിർഷാ റഹിമാൻ എന്നിവർ സംസാരിച്ചു.

നാസർ ലെയ്സ്,ടോം സി മാത്യു, കെ.കെ. തോമസ്,ബഷീർ കോട്ടയം, മാത്യു ജോസഫ്,നാസർ വലപ്പാട്,ഷഫീഖ് പുരക്കുന്നിൽ,ഷിഹാബ് കരിമ്പൻ,ഹർഷാദ് എം.ടി,ഷാജി മഠത്തിൽ, സത്താർ ഓച്ചിറ എന്നിവർ സന്നിഹിതരായി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.

Advertisement
Next Article