ബ്ലോക്ക് കമ്മറ്റികളിലേക്കു നാമനിർദ്ദേശം : പ്രവാസ ലോകത്ത് ആഹ്ളാദം .
ദമ്മാം : കേരളത്തില്‍ ആദ്യമായി ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ പോഷക സംഘടനകളായ ഒ ഐ സി സി/ ഇൻകാസ് ഭാരവാഹികളെ കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയതിന്റെ ആഹ്‌ളാദം പങ്കുവെച്ചും, കെ പി സി സി നേതൃത്വത്തിനും കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറിനും അഭിവാദ്യങ്ങൾ അർപ്പിച്ചും ദമ്മാം ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി.
പ്രവാസ ലോകത്ത് പാർട്ടി പ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം, ആദ്യമായി കോഴിക്കോട് ഡി സി സി യിൽ നിന്നും പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ പ്രവാസി ഭാരതീയ ദിനത്തിൽ തന്നെ പ്രഖ്യാപിച്ചത് ഏറെ സന്തോഷം പകർന്നുവെന്നും ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
ദമ്മാം ഒ ഐ സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ഫറോക് ( രാമനാട്ടുകര), ഷാരി ജോൺ (തിരുവമ്പാടി), മധുസൂദനൻ(കുന്ദമംഗലം), അസീസ് മുണ്ടത്ത് (തിരുവമ്പാടി), മനോജ് കുമാർ( ചേളന്നൂർ), നിഷാദ് ഫറോക് (ഫറോക്), ഹസ്സൻ തമീം(മുഖദാർ), അബ്ദുൽ റഷീദ്(കല്ലായ്), മുഹമ്മദ് അലി(കുന്ദമംഗലം), അബ്ദുൽ സലിം(കുന്ദമംഗലം) എന്നിവരെയാണ് സൗദി കിഴക്കൻ മേഖലയിൽ നിന്ന് ബ്ലോക്ക് കമ്മറ്റികളിലേക്കു തിരഞ്ഞെടുത്തത്.
റിയാദിൽ നിന്നും ഷഫീഖ് അഹമ്മദ് (ബാലുശ്ശേരി),ഒഐസിസി റിയാദ് റീജിയൻ വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന്( ചേവായൂർ) ഒഐസിസി റിയാദ് കോഴിക്കോട് ജില്ലാ പ്രേസിടെന്റ് ഹർഷദ് എം ടി (തിരുവമ്പാടി) ജബ്ബാർ കക്കാട്(തിരുവമ്പാടി) റഫീഖ് എരഞ്ഞിമാവ് (തിരുവമ്പാടി ) എൻ കെ ഷമീം (തിരുവമ്പാടി)കരിം കൊടുവള്ളി (കൊടുവള്ളി) ജംഷീർ (ചെറുവണ്ണൂർ) ഒമർ ശരീഫ് (ബേപ്പൂർ ) മജൂ സിവിൽ സ്റ്റേഷൻ (ചേവായൂർ), മോഹൻദാസ് (തോടന്നൂർ ) നൈൻ (കുന്നുമ്മൽ) , അനീഷ് അബ്ദുല്ല (കു റ്റ ) അഷറഫ് മേച്ചേരി (മുക്കം) സഞ്ചിർ ( കൊയിലാണ്ടി) .
ജിദ്ദയിൽ നിന്നും മജീദ് (പേരാമ്പ്ര) പ്രിൻസാദ് ( പന്നിയങ്കര) ഇക്ബാൽ (ചാലപ്പുറം) അബ്ദുൾറഹ്മാൻ (ചെറുവണ്ണ) ഷിനോയ് തോളിൽ (കടലുണ്ടി) അബ്ദുൽ നാസർ (പന്തീരാങ്കാവ്) മുഹമ്മദാലി (കുന്ദമംഗലം ) എന്നിവരെയും കൂടാതെ സൗദിയിൽ നിന്നും പ്രകാശൻ നാദാപുരം ( ചെറാട് ) സമദ് കണാശ്ശേരി ( നടക്കാവ് ) അശ്വിൻ തട്ടാരക്കൽ (കോഴിക്കോട് ടൌൺ) എന്നിവരെയും ബ്ലോക്ക് കമ്മറ്റികളിലേക്കു തെരെഞ്ഞെടുത്തു.
റിയാദിൽ നിന്നും ബ്ലോക്ക് കമ്മറ്റികളിലേക്കു എത്തപ്പെട്ട പ്രവർത്തകർക്ക് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ആശംസകൾ നേർന്നു. കോഴിക്കോട് ഡി സി സി അഡിക്ഷൻ അഡ്വ. പ്രവീൺകുമാർ വിപ്ലവകരമായ തുടക്കമാണ് ഈ പുതുവർഷത്തിൽ സമ്മാനിച്ചതെന്നും , ഇതിലൂടെ പ്രവാസലോകത്തു ഉപജീവനത്തിനൊപ്പം പാർട്ടിയെ സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അഡ്വ. പ്രവീൺ കുമാറിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു എന്നും വാർത്താകുറിപ്പിൽ അറിയിച്ചു. ഇത് കേരളത്തിലെ മറ്റു ഡി സി സി കൾ മാതൃകയാക്കുമെന്നും അബ്ദുല്ല വല്ലാഞ്ചിറ പ്രത്യാശ പ്രകടിപ്പിച്ചു.