ബിജെപിക്കും അമിത്ഷാക്കും എതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡ് കോടതിയുടെ സമന്‍സ്
റാഞ്ചി: ബിജെപിക്കും അമിത്ഷാക്കും എതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡ് കോടതിയുടെ സമന്‍സ്. ഈ മാസം 27ന് നേരിട്ട് ഹാജരാകണമെന്നാണ് ചയ്ബാസയിലെ എംപി,എംഎല്‍എ കോടതിയുടെ നിര്‍ദേശം. ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് 2018ലാണ് രാഹുല്‍ പറഞ്ഞത്. ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് കോടതി നടപടി.
2022 ഏപ്രിലില്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് വഴി ഹാജരാകാമെന്ന് രാഹുല്‍ അറിയിച്ചെങ്കിലും കോടതി അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെയാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്
2018ലെ കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിനിടെയാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത് ഷാക്കെതിരെ നുസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ആരോപണങ്ങൾ ഉയർന്നിരിക്കുന്നു ഇതേ തുടർന്നായിരുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശം. സമാനമായ കേസ് ഉത്തർപ്രദേശിലും നിലവിലുണ്ട്. യുപി സുല്‍ത്താൻപൂർ കോടതിയില്‍ രാഹുല്‍ ഹാജരായി ജാമ്യം നേടിയിരുന്നു. അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് യുപിയില്‍ കേസ് നല്‍കിയത്. .