1000 കോടി പിന്നിട്ട് 'കല്‍ക്കി 2898'
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കല്‍ക്കി 2898 എഡി' 1000 കോടി പിന്നിട്ടു. നാലാം വാരത്തിലേക്ക് കുതിക്കുന്നു. ചിത്രം മൂന്നാം വാരത്തില്‍ ഇന്ത്യയില്‍ നിന്നും മികച്ച നേട്ടം തന്നെയാണ് നേടിയത്. ചിത്രം ഇന്ത്യയില്‍ മാത്രം 600 കോടി പിന്നിട്ടുവെന്നാണ് ഏറ്റവും ഒടുവിലുള്ള വിവരം. ആദ്യവാരത്തില്‍ ചിത്രം 414. 85 കോടിയാണ് നേടിയത്.രണ്ടാം വാരത്തില്‍ ചിത്രം 128. 5 കോടി നേടി. മൂന്നാം വാരത്തില്‍ ഇത് 55. 85 കോടിയായിരുന്നു. ഇതോടെ ചിത്രം മൊത്തത്തില്‍ മൂന്ന് വാരത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ 599 കോടിയാണ് നേടിയത്. വെള്ളിയാഴ്ചയോടെ ചിത്രം 600 കോടി എന്ന നാഴികകല്ലും പിന്നിട്ടു. നേരത്തെ തന്നെ ചിത്രം ആഗോള ബോക്സോഫീസില്‍ 1000 കോടി പിന്നിട്ടു.ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമാ നിർമ്മാതാക്കളായ വൈജയന്തി മൂവിസ് ഔദ്യോഗികമായി പറയുന്നതനുസരിച്ച് കഴിഞ്ഞ വാരം ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലെയും കളക്ഷന്‍റെ അടിസ്ഥാനത്തിൽ 1000 കോടി രൂപ പിന്നിട്ടു.ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.