യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റില്‍ ചാടി
തിരുവനന്തപുരം: യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റില്‍ ചാടി. തിരുവനന്തപുരം ചെങ്കോട്ടുകൂനത് ആണ് സംഭവം. ചെങ്കോട്ടുകോണം സ്വദേശിനി ജി.സരിതയെ (46) ആണ് പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു (50) വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു അക്രമം. ചികിത്സയിരിക്കവെയാണ് സരിതയുടെ മരണം . 80 ശതമാനത്തോളം പൊള്ളലേറ്റ സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് മരിക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടു മണിയോടെ സരിതയുടെ വീട്ടിലെത്തിയ ബിനു വാക്കുതര്‍ക്കത്തിനൊടുവില്‍ സ്കൂട്ടറില്‍ കരുതിയിരുന്ന കന്നാസില്‍നിന്ന് പെട്രോൾ എടുത്തു സരിതയുടെ ദേഹത്തേക്ക് തീകൊളുത്തുകയായിരുന്നു. സരിതയെ തീ കത്തിച്ചപ്പോള്‍ ഇയാളുടെ ദേഹത്തും തീ പടർന്നു തുടര്‍ന്ന് ബിനു വീടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനസേനാംഗങ്ങള്ളുടെ സഹായത്തോടെയാണ് കിണറ്റിൽ നിന്ന് ബിനുവിനെ പുറത്തെടുത്തത്.