കാത്തിരിപ്പിനൊടുവിൽ ഒളിമ്പ്യൻ ശ്രീജേഷിനെ ആദരിച്ച് സർക്കാർ
തിരുവനന്തപുരം: ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിനെ ആദരിച്ച് സം സ്ഥാന സർക്കാർ. വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ. നേരത്തെ മാറ്റിവച്ച ചടങ്ങാണ് ഇന്ന് നടന്നത്. ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു. കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഒപ്പം, പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിലെ മുഹമ്മദ് അനസ്, എച്ച്. എസ്. പ്രണോയ്, മുഹമ്മദ് അജ്‌മൽ, അബ്‌ദുള്ള അബൂബക്കർ എന്നീ നാല് മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് പി. രാധാകൃഷ്ണൻ നായർക്കും പ്രഖ്യാപിച്ച അഞ്ച്ലക്ഷം രൂപ വീതം പാരിതോഷികവും കൈമറും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ് സ്പോർട്‌സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും. പി.യു. ചിത്ര, മുഹമ്മദ് അനസ്, വി. കെ. വിസ്‌മയ, വി. നീന, കുഞ്ഞുമുഹമ്മദ് എന്നിവർക്കാണ് നിയമനം നൽകുന്നത്.