Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ബന്ധുക്കൾ ഭർത്താവിന്റെ വീടിന് തീയിട്ടു, ഭർതൃമാതാവും പിതാവും വെന്തുമരിച്ചു

05:05 PM Mar 19, 2024 IST | Online Desk
Advertisement

പ്രയാഗ്രാജ്: യുവതി ആത്മഹത്യ ചെയ്തതിൽ രോഷാകുലരായി എത്തിയ ബന്ധുക്കൾ ഭർത്താവിന്റെ വീടിന് തീയിട്ടു രണ്ടുപേർ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം സംഭവം. അൻഷിക കേശർവാനി (21) എന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ്, യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളായ, രാജേന്ദ്ര കേശർവാനി (63), ഭാര്യ ശോഭ ദേവി (60) എന്നിവരെ യുവതിയുടെ കുടുംബം വീടിന് തീവച്ച്‌ കൊലപ്പെടുത്തിയത്.

Advertisement

സംഭവത്തില്‍, യുവതിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. അൻഷികയുടെ ഭർത്താവ് അൻഷു കേശർവാനിക്കും മറ്റ് നാല് പേർക്കുമെതിരെയും സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെയും പ്രതികളെ അറസ്റ്റുചെയ്യാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

ഒന്നരവർഷം മുമ്പായിരുന്നു അൻഷുവും അൻഷികയും വിവാഹിതരായത്. തിങ്കളാഴ്ച രാത്രി 10:30നായിരുന്നു അൻഷിക ഭർതൃവീട്ടിൽ ജീവനൊടുക്കിയതായി യുവതിയുടെ വീട്ടുകാരെ അറിയിച്ചത്. മരണ വിവരം അറിഞ്ഞെത്തിയ ഇവർ അൻഷുവിന്റെ വീട്ടുകാരുമായി വാക്കേറ്റം ഉണ്ടാവുകയും മകളുടെ മൃതദേഹം വീടിനു പുറത്തു എത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെ ഇരു വീട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ വീടിന് തീവയ്ക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. തുടർന്ന് സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും ചേർന്ന് തീ അണച്ചതിനു ശേഷം വീട്ടിൽ നടത്തിയ തിരച്ചിലിലാണ് യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളായ രാജേന്ദ്ര കേശർവാനി ഭാര്യ ശോഭ ദേവി എന്നിവരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആരാണ് വീടിന് തീവച്ചത് എന്നത് സംബന്ധിച്ച് വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Advertisement
Next Article