Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വീണ്ടും എസ്എഫ്ഐയുടെ വിചാരണയും മർദ്ദനവും; പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

01:21 PM Mar 03, 2024 IST | Online Desk
Advertisement

കോഴിക്കോട്:എസ്എഫ്ഐ പ്രവർത്തകരുടെ വിചാരണയ്ക്കും മർദനത്തിനും ഇരയായി ഒരു വിദ്യാർഥികൂടി. മർദനത്തില്‍ പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ എസ്എഫ്ഐ നേതാക്കളുടെ ഇടപെട്ട് അത് അപകടസംഭവമാക്കി മാറ്റുകയുംചെയ്തു. ഭയപ്പാടില്‍ ഡോക്ടറോട് ഒന്നുംപറയാതിരുന്ന വിദ്യാർഥി വീട്ടിലെത്തിയശേഷം അസഹ്യമായ വേദന വന്നപ്പോഴാണ് സത്യാവസ്ഥ മാതാപിതാക്കളോട് പറയുന്നത്.
കൊയിലാണ്ടി ആർഎസ്‌എം എസ്‌എൻഡിപി കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥി സി.ആർ അമലിനെയാണ് എസ്‌എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചത്.റാഗിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണ കാരണമെന്ന് അമല്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും, ഒന്നാം വർഷ വിദ്യാർഥിയുമായ അനുനാഥ് എ.ആർന്‍റെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം എസ്‌എഫ്‌ഐ പ്രവർത്തകർ എത്തി തന്നെ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് അമല്‍ പറഞ്ഞു. കോളജിന് സമീപത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മർദനം.

Advertisement

അമലിന്‍റെ മൂക്കിന്‍റെ പാലത്തില്‍ ചതവും വലത് കണ്ണിന് സമീപം പരിക്കുമുണ്ട്. മർദനത്തില്‍ ഗുരുഗരമായി പരിക്കേറ്റ അമലിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കില്‍ നിന്നു വീണു പരിക്കേറ്റതെന്നാണ് ഇവർ ഡോക്ടര്‍മാരോട് പറഞ്ഞത്. തിരികെ വീട്ടില്‍ എത്തിയ ശേഷം വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായി വന്നു.

Tags :
featuredkeralaPolitics
Advertisement
Next Article