Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കല്ലറയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു

12:22 PM Jan 01, 2024 IST | ലേഖകന്‍
Advertisement

കൊല്ലം: കല്ലറയിൽ മധ്യവയസ്കരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കൊടംമ്പ്ലാച്ചി കുഴിയിൽ വീട്ടിൽ കൃഷ്ണൻ ആചാരി (63), ഭാര്യ വസന്തകുമാരി (58) എന്നിവരെയാണ് വീട്ടിലെ കുളിമുറിയിലും ശുചിമുറിയിലുമായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും മകൻ സജിക്കൊപ്പമായിരുന്നു താമസം. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി സജി കഴിഞ്ഞ ദിവസം ഭാര്യയുടെ വീട്ടിൽ പോയ സമയത്താണ് ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ 8 മണിക്ക് മകൻ സജി പിതാവിനെ ഫോണിൽ പലതവണ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാതെ വന്നതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കൃഷ്ണൻ ആചാരിയെ ശുചി മുറിയിലും വസന്തകുമാരിയെ സമീപത്തെ കുളിമുറിയിലും തുടങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പാങ്ങോട് പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖം ഉണ്ടെന്നും മരിക്കുകയാണെങ്കിൽ ഒരുമിച്ച് മരിക്കുമെന്ന് ഇവർ മുൻപ് പറയുമായിരുന്നു എന്നും ബന്ധുക്കൾ വിശദമാക്കുന്നുണ്ട്. സംഭവത്തിൽ മറ്റു ദുരൂഹതകളില്ലെന്നു പൊലീസ്.

Advertisement

Tags :
kerala
Advertisement
Next Article